Social Science Club

 

Social Science Club

സോഷ്യല്‍ സയന്‍സ് ക്ലബ്

വിദ്യാര്‍ത്ഥികളുടെ സാമൂഹ്യ അവബോധം പരിപോഷിപ്പിക്കുന്നതിനായി രൂപം നല്‍കിയ സാമൂഹ്യ ക്ലബ് വിജയകരമായി മുന്നേറുന്നു.എല്ലാ ആഴ്ചകളിലും മീറ്റിംഗുകള്‍ കൂടി ആനുകാലിക സംഭവങ്ങള്‍ ചര്‍ച്ച ചെയ്ത് വരുന്നു.വിവിധ മത്സരങ്ങള്‍ നടത്തുന്നു.സാമൂഹ്യാശാസ്ത്ര ക്ലബിന്റെ പ്രവര്‍ത്തനങ്ങല്‍ക്ക് ശ്ര.എന്‍.വി തോമസ് സാര്‍ മാര്‍ഗനിര്‍ദേശം നല്‍കുന്നു.കൂടാതെ വെള്ളിയാഴ്ചകളില്‍ വാരാന്ത്യക്വിസ് നടത്താറുണ്ട്.ഓരോ ആഴ്ചയിലും പത്രവാര്‍ത്തകളിധിഷ്ഠിതമായ ചോദ്യങ്ങള്‍ പ്രസിദ്ധികരുക്കുകയും ശരിയുത്തരം നല്‍കുന്നവരില്‍ നിന്നും വിജയിയെ തിരഞ്ഞെടുക്കുകയും ചെയ്തു.കൂടാതെ ക്വിസ് മത്സരങ്ങള്‍ക്കുള്ള ടീമിനെ പരിശീലിപ്പിക്കുന്നു.


ചരിത്ര മ്യൂസിയം


ചരിത്രാന്വേഷികള്‍ക്ക് താത്പര്യം ഉണര്‍ത്തുന്ന കഴിഞ്ഞകാല യാഥാര്‍ത്ഥ്യങ്ങളെ പുരാവസ്തുക്കളിലൂടെ വെളിപ്പെടുത്താന്‍ ഉതകുന്നതാണ് നിര്‍മ്മല ഹൈസ്കൂളിന്റെ മ്യൂസിയം.കുട്ടികിളില്‍ ചരിത്രബോധം സൃഷ്ടിക്കുന്നതില്‍ ഈ മ്യൂസിയത്തിന് വലിയ പങ്കുണ്ട്.വയനാട് ജില്ലയില്‍ തന്നെ സ്വന്തമായ ഒരു ചരിത്രമ്യൂസിയം ഉള്ള ഏകസ്കൂളാണ് നിര്‍മ്മല ഹൈസ്കൂള്‍.വ്യത്യസ്തങ്ങളായ ഷിലകള്‍,നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗൃഹോപകരണങ്ങള്‍,നവീന ശിലായുഗത്തിലെ കല്‍മഴു തുടങ്ങിയ വ്യത്യസ്തങ്ങളായ പുരാവസ്തുക്കള്‍ ഈ സ്കൂള്‍ മ്യൂസിയത്തിലുണ്ട്.


സ്കൂള്‍ പാര്‍ലമെന്റ്


പത്ത് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് സ്കൂള്‍പാര്‍ലമെന്റ്.എല്ലാ പ്രവര്‍ത്തനങ്ങളിലും വളരെ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികളാണ് സ്കൂള്‍ പാര്‍ലമെന്റിനുള്ളത്.മുന്‍വര്‍ഷങ്ങളിലെല്ലാം തന്നെ സ്കൂള്‍ പാര്‍ലമെന്റ് വളരെ നല്ല പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്.പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത് ശ്ര.എന്‍.വി തോമസ് സാറാണ്.