Science Club

 

Science Club

1982ല്‍ തന്നെ നിര്‍മ്മല ഹൈസകൂളില്‍ ക്ലബ്ബ് പ്രവര്‍നങ്ങള്‍ ആരംഭിച്ചു.സയന്‍സ് ക്ലബ്ബിന്‍രൊ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നേടുന്നതിന് വിവിധ പ്രവര്‍ത്തനങ്ങള്‍ ഓരോ വര്‍ഷവും നടപ്പാക്കി വരുന്നു.പരിസ്ഥിതി അവബോധം വളര്‍ത്തുന്നതിനുതകുന്ന വിവിധ പ്രവര്‍ത്തനങ്ങളുമായി എല്ലാ വര്‍ഷവും ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 നു തന്നെ സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു. ശാസ്ത്രപരീക്ഷണങ്ങള്‍,ഗവേഷണ പ്രോജക്ട് പരിശീലനങ്ങള്‍,ശാസ്ത്ര പ്രവര്‍ത്തനങ്ങള്‍,സെമിനാറുകള്‍,വാനനിരീക്ഷണം,ചോദ്യപ്പെട്ടി,ബുളളറ്റിന്‍ ബുളളറ്റിന്‍ ബോര്‍ഡ്,കയ്യെഴുത്ത് മാസികകള്‍,ചുമര്‍ മാസികകള്‍,ദിനാചരണങ്ങള്‍,ശാസ്ത്രജാഥകള്‍,സ്ലൈഡ് പ്രവര്‍ത്തനങ്ങള്‍,ശാസ്ത്ര സഹവാസ ക്യാമ്പുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെയാണ് സയന്‍സ് ക്ലബ്ബ് 27 പൂര്‍ത്തിയാകുന്നത്..

ആദ്യത്തെ ജില്ലാ ശാസ്ത്രമേള

1985 ല്‍ നടവയലില്‍ വെച്ചു നടന്ന ജില്ലാ ശാസ്ത്രമേളയിലാണ് നമ്മുടെ വിദ്യാലയത്തില്‍ നിന്നും പ്രദര്‍ശന വസ്തുക്കളുമായി ആദ്യഘട്ടമായ പങ്കെടുക്കുന്നത്.ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ടയുടെ വലിയൊരു മാത്രകയാണ് നിര്‍മ്മിച്ചവതരിച്ച സ്റ്റില്‍ മോഡല്‍.പുല്‍ത്തൈല നിര്‍മ്മാണം,ബാക്ടീരിയ ഫേജ്,സെപ്സിമന്‍സ് തുടങ്ങിയ നിരവധി ഇനങ്ങള്‍ അന്ന് പ്രദര്‍ശിപ്പിച്ചു.15 കുട്ടികളാണ് പ്രദര്‍ശനത്തിനു പങ്കെടുത്തത്.പുല്‍പ്പള്ളിയില്‍ നിന്നും വനപാതയിലൂടെ നടന്നാണ് പ്രദര്‍ശന സ്ഥലത്ത് എത്തിചേര്‍ന്നത്.തുടര്‍ന്ന് എല്ലാ വര്‍ഷങ്ങളിലും ശാസ്ത്രമേളയില്‍ പങ്കെടുക്കുകയും നിരവധി തവണ പുരസ്കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. .