History

 

History

കൊടിയ വേനലിലും കബനീനദിയുടെ കുഞ്ഞോളങ്ങളേകുന്ന ഉണര്‍ത്തുപാട്ട് ഏറ്റുവാങ്ങുന്ന ഒരു 'കൊച്ചുഗ്രാമം' - കബനിഗിരി.കേരളത്തിന്റെ വടക്ക് കിഴക്ക് അതിര്‍ത്തിയായി കേരളത്തെയും കര്‍ണ്ണാടകത്തെയും വേര്‍തിരിച്ചുകൊണ്ട് ഇണങ്ങിയും പിണങ്ങിയും ഈ മേഖലക്ക് പൊന്‍കൊലുസാകുന്നു കബനിനദീ. മഹാമാരിയോടും മാറാവ്യാധികളോടും വന്യമൃഗങ്ങളോടും പടപൊരുതി വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ കുടിയേറ്റ ജനത കബനിഗിരിയെ കരുപ്പിടിപ്പിക്കുവാനുള്ള ശ്രമം ആരംഭിച്ചിരുന്നു.മണ്ണിനോട് മല്ലടിക്കുന്ന കര്‍ഷക ജനതയുടെ കുരുന്നുകള്‍ക്ക് അറിവിന്റെ മണിമുത്തുകള്‍ പകര്‍ന്നു കൊടുക്കുവാന്‍ സ്ഥാപിക്കപ്പെട്ട വിദ്യാലയം - നിര്‍മ്മലവയനാട് ജില്ലയില്‍ മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ കേരളത്തെയും കര്‍ണ്ണാടകത്തെയും വേര്‍തിരിക്കുന്ന കബനിപുഴയുടെ തീരത്തുള്ള ഒരു കൊച്ചു ഗ്രാമമാണ് കബനിഗിരി.1950 ല്‍ കുടിയേറ്റം ആരംഭിക്കുമ്പോള്‍ ഈ പ്രദേശം പുല്‍പ്പള്ളി ദേവസ്വത്തിന്റെ കീഴിലായിരുന്നു. കുടിയേറ്റത്തിനു മുമ്പുതന്നെ ഇവിടെ ജനവാസം ഉണ്ടായിരുന്നു.പുല്‍പ്പള്ളി ദേവസ്വത്തിന്റെ അധീനതയിലായിരുന്ന 14992 ഏക്കര്‍ ഭൂമിയില്‍ ഉള്‍പ്പെട്ടതായിരുന്നു ഈ പ്രദേശം. അന്ന് ദേവസ്വം മാനേജരായിരുന്ന ശ്രീ.കുപ്പത്തോട് മാധവന്‍ നായരില്‍ നിന്നും ഏക്കറിന് 100 രൂപയില്‍ താഴെ വിലക്ക് വാങ്ങി മധ്യതിരുവിതാംകൂറിലെ എരുമേലിയില്‍ നിന്നും വന്ന പഴയതോട്ടത്തില്‍ വര്‍ക്കി ചേട്ടന്‍ കുടിയേറ്റം ആരംഭം കുറിച്ചു. കബനിഗിരിയുടെ ആദ്യത്തെ പേര് 'പരപ്പനങ്ങാടി' എന്നായിരുന്നു.കുടിയേറ്റത്തിനു മുമ്പുതന്നെ കര്‍ണ്ണാടകക്കാരനായ കാളപ്പഷൗക്കര്‍ എന്ന മരക്കച്ചവടക്കാരന്‍ ഈ പ്രദേശത്തുനിന്നും മരം വാങ്ങി മാസ്തി എന്ന തന്റെ ആനയെക്കൊണ്ട് വലിപ്പിച്ചും മറ്റും പുഴയിലൂടെ അക്കരെ കടത്തി മൈസൂര്‍ക്ക് മരം കൊണ്ട് പോയിരുന്നുവെന്നും അങ്ങനെയാണ് ഈ പ്രദേശത്തിന് മരം കടത്തുന്ന കടവ് അഥവാ മരക്കടവ് എന്ന പേര് വന്നതെന്നും പറയപ്പെടുന്നു.1954 ല്‍ മരക്കടവില്‍ ഗവ.എല്‍.പി.സ്കകൂള്‍ ആരംഭിച്ചു. പിന്നീട് മരക്കടവില്‍ നിന്നും ഒന്നര കിലോമീറ്റര്‍ തെക്കുമാറി ഒരു അങ്ങാടി രൂപം കൊണ്ടു.ഇത് പരപ്പനങ്ങാടി എന്നറിയപ്പെട്ടു..

ഇവിടെയാണ് 1972 ല്‍ കുടിയേറ്റ കര്‍ഷകര്‍ സെന്റ്.മേരീസ് പള്ളി സ്ഥാപിച്ചത്.അന്നത്തെ വികാരിയായിരുന്ന റവ.ഫാ.ജോസഫ് കുളിരാനി അച്ചനാണ് ഈ പ്രദേശത്തിന് കബനിഗിരി എന്ന പേര് നല്‍കിയത്.1976 ല്‍ കബനിഗിരിയില്‍ സെന്റ്.മേരീസ് യു.പി സ്കൂള്‍ആരംഭിച്ചു.1982ല്‍ നിര്‍മ്മല ഹൈസ്കൂളും സ്ഥാപിതമായി.റവ.ഫാ.വിന്‍സന്റ് താമരശ്ശേരിയായിരുന്നു സ്ഥാപക മാനേജര്‍.ഇന്ന് കബനിഗിരി എല്ലാ സൗകര്യങ്ങളുമുള്ള ഒരു ഗ്രാമമായി മാറിയിരിക്കുന്നു. .

ഹരിതവിദ്യാലയം

മൂന്ന് ഡിവിഷനുകളിലായി 111 വിദ്യാര്‍ഥികളും 6 അധ്യാപകരും 2 അനധ്യാപകരും ഉള്‍പ്പെടുന്ന ഒരു കൊച്ചു വിദ്യാലയം.1982ല്‍ ബഹുമാനപ്പെട്ട ഫാ.വിന്‍സന്റ് താമരശ്ശേരിയില്‍ വികാരിയായിരുന്നപ്പോള്‍ ബഹുമാന്യരായ ജോസഫ് നരിവേലിയില്‍,നെല്ലക്കല്‍ തോമസ്,ഏറത്ത് മത്തായി,പരേതനായ ജോസഫ് പാറക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ നിര്‍മ്മല ഹൈസ്കൂളിന്റെ പ്രവര്‍ത്തനമാരംഭിച്ചു. .1982 ല്‍ ജൂണ്‍ 1ന് മുള്ളന്‍ക്കൊല്ലി സെന്റ്.തോമസ് യൂ.പി സ്കൂള്‍ അധ്യാപകനായിരുന്ന ബഹു.വി.എസ് ചാക്കോസാറിന്റെ നേതൃത്വത്തില്‍ നിര്‍മ്മല ഹൈസ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു..

അന്ന് 6 അധ്യാപകരും 2 അനധ്യാപകരുമായി തുടങ്ങിയ സ്ഥാപനം ഇന്ന് പതിനാലധ്യാപകരും നാല് അനധ്യാപകരും 280 കുട്ടികളുമായി കബനിഗിരിയുടെ ദീപമായി നിലക്കൊളളുന്നു.100% റിസള്‍ട്ടുമായി ആദ്യ ബാച്ച് 1985ല്‍ പുറത്തിറങ്ങി. ഇന്ന് റവ.ഫാ.ജോസ് മൊളോപറമ്പില്‍ സ്കൂള്‍ മാനേജരായി സേവനം അനുഷ്ഠിക്കുന്നു. പാഠ്യരംഗത്ത് മാത്രമല്ല പാഠ്യേതര രംഗത്തും സംസ്ഥാന,ദേശീയ തലങ്ങളില്‍ എത്തിപ്പെടാനും തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിക്കുവാനും നിര്‍മ്മലയിലെ കുട്ടികള്‍ക്കു കഴിയുന്നു. ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ലോകത്തിലെ വിവിധ രാജ്യങ്ങളിലും സേവനം ചെയ്ത് കബനിഗിരിയുടെ യശസ്സ് ഉയര്‍ത്തുന്നു എന്നത് സന്തോഷപ്രദമാണ്.

കബനിഗിരിയുടെ ചരിത്രം

വയനാട് ജില്ലയില്‍ മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ കേരളത്തെയും കര്‍ണ്ണാടത്തെയും വേര്‍തതിരിക്കുന്ന കബനിപുഴയടെ തീരത്തുള്ള ഒരു കൊച്ചു ഗ്രാമമാണ് കബനിഗിരി.1950 ല്‍ കുടിയേറ്റം ആരംഭിക്കുമ്പോള്‍ ഈ പ്രദേശം പുല്‍പ്പള്ളി ദേവസ്വത്തിന്റെ കീഴിലായിരുന്നു. കുടിയേറ്റത്തിനു മുമ്പുതന്നെ ഇവിട ജനവാശം ഉണ്ടായിരുന്നു.കോട്ടയം രാജവീര പഴശ്ശി പുല്‍പ്പള്ളി ദേവസ്വത്തിന് കൈമറിയ 14992 ഏക്കര്‍ 8 സെന്റ് ഭൂമിയില്‍ ഉള്‍പ്പെട്ടതായിരുന്നു ഈ പ്രദേശ ഈ പ്രദേശ ദേവസ്വം മാനേജരായിരുന്ന ശ്രീ.കുപ്പത്തോട് മാധവന്‍ നായരില്‍ നിന്നും ഏക്കറിന് 100 രൂപയില്‍ താഴെ വിലക്ക് വാങ്ങി മധ്യതിരുവതാംകൂറിലെ എരുമേലിയില്‍ നിന്നും വന്ന പഴയതോട്ടത്തില്‍ വര്‍ക്കി ചേട്ടന്‍ കുടിയേറ്റത്തിന് ആരംഭം കുരിച്ചു.കബനിഗിരിയുടെ ആഗ്യത്തെ പേര് മരക്കടവ് എന്നായിരുന്നു.കുടിയേറ്റത്തിനു മുമ്പുതന്നെ കര്‍ണ്ണാടകക്കാരനായ കാളപ്പഷൗക്കര്‍ എന്ന മരക്കച്ചവടക്കാരന്‍ ഈ പ്രദേശത്തുനിന്നും മരം വാങ്ങി മാസ്തി എന്ന തന്റെ ആനയെക്കൊണ്ട് വലിപ്പിച്ചും മറ്റും പുഴയിലൂടെ അക്കരെ കടത്തി മൈസൂര്‍ക്ക് മരം കൊണ്ട് പോയിരുന്നുവെന്നും അങ്ങനെയാണ് ഈ പ്രദേശത്തിന് മരം കടത്തുന്ന കടവെന്നും പേര് വന്നതെന്നും പറയപ്പെടുന്നു.1954 ല്‍ മരക്കടവില്‍ ഗവ.എല്‍.പി.സ്കകൂള്‍ ആസംഭിച്ചു.പിന്നീട് മരക്കയവില്‍ നിന്നിം ഒന്നര കി.ലോ മീറ്റര്‍ തെക്കുമാറി ഒരു അങ്ങാടി രൂപം കൊണ്ടു.ഇത് പരപ്പനങ്ങാടി എന്നറിയപ്പെട്ടു.ഇവിടെയാണ് 1972 ല്‍ കുടിയേറ്റ കര്‍ഷകര്‍ സെന്റ്.മേരീസ് പള്ളി സ്ഥാപിച്ചത്.അന്നത്തെ വികാരിയായിരുന്ന റവ.ഫാ.ജോസഫ് കുളിരാനി അച്ചനാണ് ഈ പ്രദേശത്തിന് കബനിഗിരി എന്ന പേര് നല്‍കിയത്.1976 ല്‍ കബനിഗിരിയില്‍ സെന്റ്.മേരീസ് യു.പി സ്കൂള്‍ആരംഭിച്ചു.1982ല്‍ നിര്‍മ്മല ഹൈസ്കൂളും സ്ഥാപിതമായി.റവ.ഫാ.വിന്‍സന്റ് താമരശ്ശേരിയായിരുന്നു സ്ഥാപക മാനേജര്‍.ഇന്ന് കബനിഗിരി എല്ലാ സൗകര്യമുള്ള ഒരു ഗ്രാമമയി മാറിയിരിക്കുന്നു.പൂര്‍വ്വ പിതാക്കളുടെയും,ട്രൈബല്‍ സമൂഹത്തിന്റെയും ചോരയും നീരും വീണ് കുതിര്‍ന്ന ഈ മണ്ണിന്റെ ലഘുചരിത്രം ഭാവി തലമുറക്ക് പ്രചോദനവും മാര്‍ഗഗര്‍ശനവുമായി തീരട്ടെ.


സ്കൂളിന്റെ ചരിത്രം

മൂന്ന് ഡിവിഷനുകളിയാസ് 111 വിദ്യാര്‍ത്തികളും 6 അധ്യാപകരും 2 അനധ്യാപകരും ഉള്‍പ്പെടുന്ന ഒരു കൊച്ചു വിദ്യാലയം.1982ല്‍ ബഹുമാനപ്പെട്ട ഫാ.വിന്‍സന്റ് താമരശ്ശേരിയില്‍ വികാരിയായിരുന്നപ്പോള്‍ ബഹുമാന്യരായ ജോസഫ് നരിവേലിയില്‍,നെല്ലിക്കല്‍ തോമസ്,ഏറത്ത് മത്തായി,പരേതനായ ജോസഫ് പാറക്കല്‍ എന്നിവരുടെ നീണ്ട നേതൃത്വത്തില്‍ നിര്‍മ്മല ഹൈസ്കൂളിന്റെ പ്രവര്‍ത്തനമാരംഭിച്ചു.കെട്ടിടത്തിന് കുറ്റി അടിച്ചു.1982 ല്‍ ജൂണ്‍ 1ന് മുള്ളന്‍ക്കൊല്ലി സെന്റ്.തോമസ് യൂ.പി അധ്യാപകനായിരുന്ന ബഹു.വി.എസ് ചാക്കോസാറിന്റെ നേതൃത്വത്തില്‍ നിര്‍മ്മല ഹൈസ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു.അന്ന് 6 അധ്യാപകരും 2 അനധ്യാപകരുമായി തുടങ്ങിയ സ്ഥാപനം ഇന്ന് പതിനാലധ്യാപകരും നാല് അനധ്യാപകരും 2 കുട്ടികളുമായി കബനിഗിരിയുടെ ദീപമായി നിചക്കൊളളുന്നു.100% റിസള്‍ട്ടുമായി ആദ്യ ബാച്ച് പുറത്തിറങ്ങി.സ്കകൂളിന്റെ ആരംഭം മുതല്‍ ഓരോ കാലഘട്ടത്തിലും വിദ്യാലയത്തെ നയിച്ച മാനേജര്‍ ഇവരാണ് റവ.ഫാ.ജെയിംസ് കുമ്പുക്കല്‍,റവ.ഫാ.മാത്യൂ വള്ളിയില്‍,റവ.ഫാ.സെബാസ്റ്റ്യന്‍ പാലക്കി,റവ.ഫാ.വര്‍ഗ്ഗീസ് മുളകുടിയാങ്കല്‍,റവ.ഫാ.കുര്യാക്കോസ് പറമ്പില്‍ റവ.ഫാ.ജോസ് തയ്യില്‍ റവ.ഫാ.ജോസ് മൊളോപറമ്പില്‍ .ഇന്ന് റവ.ഫാ.തോമസ് ചേറ്റാനിയില്‍ സ്കൂള്‍ മാനേജരായി സേവനം അനുഷ്ടിക്കുന്നു.